കോലഞ്ചേരി: കൊവിഡ് മഹാമാരിയിൽ പ്രതിസന്ധിയിലായ തൊഴിൽ മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹയർ ഗുഡ്‌സ് പന്തൽ ഓണേഴ്‌സ് അസോസിയേഷൻ കോലഞ്ചേരി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി.വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ സംഘടനാ രക്ഷാധികാരി എ.വി. യാക്കോബ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബേബി മാത അദ്ധ്യക്ഷനായി. സെക്രട്ടറി എം.എസ്. രാജേഷ് സൂര്യ, ട്രഷറർ ആർ. രമേശൻ, ബിജു ഒലിവ് എന്നിവർ നേതൃത്വം നൽകി.