sad
പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സമരം കെ.പി.സി.സി. എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഒ.ദേവസി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പാചകവാതക വില വർദ്ധനയിൽ പ്രതിഷേധിച്ച് വിറക് വിതരണം ചെയ്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം.യൂത്ത് കോൺഗ്രസ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സമരം കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ഒ.ദേവസി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കമൽ ശശി അദ്ധ്യക്ഷത വഹിച്ചു. കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.പി.വർഗീസ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സനൽ അവറാച്ചൻ, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, പോൾ പാത്തിക്കൽ, ടി.ജി.സുനിൽ, കുര്യൻ പോൾ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ അനിൽ ജോസ്, ബിബിൻ ഇ.ഡി, ജെഫർ റോഡിഗെറ്‌സ്, സഫീർ മുഹമ്മദ്, ജിജോ മറ്റത്തിൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഫെബിൻ കുര്യാക്കോസ്, മനോജ് മുടക്കുഴ, ചെറിയാൻ ജോർജ്, അരുൺ കുമാർ കെ. സി, അഗ്രോസ് പുല്ലൻ, ബിനോയ് അരീക്കൽ.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ എൽദോ ജോർജ്, അഷ്ഫാഖ് അലി, അഖിൽ വർഗീസ്, അജ്മൽ എം.എം, അഫ്‌സൽ ഇ. എ,എൽദോ.സി.പോൾ, മരിയ മാത്യു,അരുൺ ചാക്കപ്പൻ, പ്രിൻസ് മാത്യു, മുഹമ്മദ് യുനസ്, ഫൈസൽ വല്ലം, ജിനോജ് കുന്നപ്പള്ളി, സനൂപ് കാസിം, ജെലീൽ രാജൻ, വിമേഷ് വിജയൻ, യേശുദാസ് പാപ്പച്ചൻ,എൽസൺ റോയ് തുടങ്ങിയവർ പങ്കെടുത്തു.