കൊച്ചി: വെണ്ണല ഗവ.എൽ.പി.സ്‌കൂളിൽ രണ്ടാംഘട്ട സ്മാർട്ട്‌ഫോൺ വിതരണം വാർഡ് കൗൺസിലർ കെ.ബി. ഹർഷൽ ഉദ്ഘാടനം ചെയ്തു. ഒന്നാംഘട്ടത്തിലെ 14 കുട്ടികൾ ഉൾപ്പെടെ 19 കുട്ടികൾക്ക് ഇതുവരെ ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിബു അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.എക്‌സ്. ആൻസലം, പ്രധാനാദ്ധ്യാപകൻ രാജേഷ്.പി.ജി, അബ്ദുൾ സലാം പി.എ എന്നിവർ സംസാരിച്ചു.