ആലുവ: കഥ പറയാനും കേൾക്കാനും അവസരമൊരുക്കി ഒാൾ ഇന്ത്യ ലായേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി. 11ന് വൈകിട്ട് 4.30ന് സൂം പ്ളാറ്റ്ഫോമിലൂടെ പത്ത് അഭിഭാഷകർ കഥ അവതരിപ്പിക്കും. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എൻ.സി. മോഹനൻ ആമുഖപ്രഭാഷണം നടത്തും. മനോജ് വാസു അവതാരകനാകും. അഭിഭാഷകരായ റോയി ചാലക്കുടി, കെ.എം. രശ്മി, ജയറാം സുബ്രഹ്മണി, നീൽ എബ്രഹാം, വി.പി. വിജി, എം.ബി. ഷാജി എന്നിവരാണ് കഥകൾ പറയുന്നത്. ജില്ലാ പ്രസിഡന്റ് ടി.പി. രമേശ്, സെക്രട്ടറി കെ.കെ. നാസർ, കെ. അഭിലാഷ്, ലിനിമോൾ എന്നിവർ സംസാരിക്കും.