കൊച്ചി: ഭാര്യയെയും മകനെയും തട്ടിക്കൊണ്ടുപോയി നിർബന്ധിച്ചു മതം മാറ്റിയെന്നും ഇവരെ തിരിച്ചു കിട്ടണമെന്നും ആവശ്യപ്പെട്ട് മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയും മുൻ സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗവുമായ പി.ടി. ഗിൽബർട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഭാര്യ ഷൈനിയെയും പതിമൂന്നുകാരനായ മകനെയും അയൽക്കാർ തട്ടിക്കൊണ്ടുപോയി കോഴിക്കോട് തർബിയത്തുൽ ഇസ്ളാം സഭയിലെത്തിച്ചു മതംമാറ്റിയെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. ഷൈനിയെയും മകനെയും ഹാജരാക്കാൻ നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇന്നലെ ഹാജരായ ഇരുവരോടും സംസാരിച്ചശേഷം ഹർജിക്കാരന്റെ വാദങ്ങൾ തെറ്റാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് എ. സിയാദ് റഹ്മാൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.