kvves
വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തുന്നു

പട്ടിമറ്റം: വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിമറ്റം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.അശോകൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.വി. ഗോപാലൻ അദ്ധ്യക്ഷനായി. കുന്നത്തുനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് ഔസേഫ്, പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം, ജനറൽ സെക്രട്ടറി ​ടി.പി.അസൈനാർ ആനന്ദ് സാഗർ, എം.പി. ജോസഫ്, ബിനു ബാലൻ, എൻ.കെ. ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.