പറവൂർ: സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ എസ്.എൻ.ഡി.പി യോഗം പറവൂർ യൂണിയൻ അനുശോചിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ ലോകമെമ്പാടുമെത്തിക്കാൻ പ്രയത്നിച്ച ആചാര്യനായിരുന്നു സ്വാമിയെന്ന് യൂണിയൻ സെക്രട്ടറി ഹരി വിജയൻ, പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ എന്നിവർ അനുസ്മരിച്ചു.