കാലടി: ശ്രീമൂലനഗരം ചൊവ്വര പുതിയറോഡ് പെരിയാർ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ഓൺലൈനായി വ്യക്തിത്വവികസന ക്ലാസ് നടത്തി. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ധനീഷ് ചാക്കപ്പൻ അദ്ധ്യക്ഷനായി. മോട്ടിവേഷണൽ ട്രെയിനർ ടി.ആർ. ശരത് ക്ലാസെടുത്തു.എഡ്രാക്ക് സെക്രട്ടറി വി.എസ്. സതീശൻ, പി.എസ്. വിനയൻ, കെ.പി. ശശി എന്നിവർ സംസാരിച്ചു. 75 വിദ്യാർത്ഥികൾ പങ്കെടുത്തു.