കൊച്ചി: കൊച്ചി രാജകുടുംബത്തിന്റെ ചരിത്രം പുതുതലമുറക്ക് പകർന്നു നൽകുന്ന മട്ടാഞ്ചേരി അരിയിട്ടുവാഴ്ച കോവിലകം സംരക്ഷിക്കണമെന്ന് ഭാരതി സംസ്‌കൃതി സുരക്ഷാ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റി സംസ്ഥാന പുരാവസ്തു വകുപ്പിനോട് ആവശ്യപ്പെട്ടു. കൊച്ചി രാജകുടുംബത്തിലെ പുതിയ രാജാക്കന്മാരുടെ കിരീടധാരണം നടത്തിയിരുന്ന കോവിലകമായത് കൊണ്ടാണ് ഇതിന് അരിയിട്ട് വാഴിച്ച കോവിലകം എന്ന് പേരുവന്നത്. കിരീടധാരണ ചടങ്ങിന് മുൻപ് രാജാവ് കുളിച്ചു കൊണ്ടിരുന്ന കുളവും കാടുകയറി ഉപയോഗശുന്യമായിത്തീർന്നിരിക്കുകയാണ്. 90 സെന്റിൽ സ്ഥിതി ചെയ്യുന്ന കോവിലകം ചരിത്ര സ്മാരകമായി സംരക്ഷിക്കണമെന്നും ജില്ലാ അദ്ധ്യക്ഷൻ ഡോ.ദിനേശ് കർത്തയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗംആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹികളായ കെ.ജി. ഹരിദാസ്, സോഹൻ വ്യാസ്, രമ്യാപ്രസാദ്, അഡ്വ. ഗിരീഷ്, ആനന്ദരാജ്, ശാന്തകുമാർ, പി.എസ്.സുധീഷ്, മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു.