ആലുവ: സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തിൽ ആലുവ ശ്രീനാരായണ ക്ലബ് അടിയന്തരയോഗം അനുശോചിച്ചു. ക്ളബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ, വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, കെ.ആർ. സുനിൽ, ടി.യു. ലാലൻ, കെ.ആർ. ബൈജു, ലൈല സുകുമാരൻ, ഷിജി രാജേഷ്, പൊന്നമ്മ കുമാരൻ, ആർ.കെ. ശിവൻ, എം.കെ. ശശി, സിന്ധു ഷാജി, എ.ആർ. ഉണ്ണിക്കൃഷ്ണൻ, പി.എം. വേണു, ടി.എസ്. അരുൺ എന്നിവർ സംസാരിച്ചു.