ആലുവ: 126 വർഷത്തോളം പഴക്കമുള്ളതും ദുർബലാവസ്ഥയിലുള്ളതുമായ മുല്ലപ്പെരിയാർ ഡാമിന്റെ സമീപ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാത്രിയിൽ അനുഭവപ്പെട്ട 3.4 തീവ്രതയിലുള്ള ഭൂചലനം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്ന് സേവ് കേരള ബ്രിഗേഡിന്റെ കേന്ദ്രകമ്മിറ്റി യോഗം സർക്കാരിന് മുന്നറിയിപ്പ് നൽകി.
കൂടുതൽ തീവ്രമായ ഭൂചലന സാദ്ധ്യതയുള്ള മേഖലയിൽ സ്ഥിതിചെയ്യുന്ന ഡാം ഉടനെ ഡീകമ്മിഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കുന്നതിനാവശ്യമായ ചർച്ചകൾ തമിഴ്‌നാടുമായി നടത്തുന്നതിന് മുഖ്യമന്ത്രി മുൻകൈയെടുക്കണമെന്ന് പ്രസിഡന്റ് റസൽ ജോയി ആവശ്യപ്പെട്ടു.