ad-sujil
മഞ്ഞുമ്മലിൽ നടന്ന മത്സ്യക്കൃഷി വിളവെടുപ്പും ജൈവകൃഷി തൈ നടീലിന്റെയും ഉദ്ഘാടനം നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ സിർവഹിക്കുന്നു

കളമശേരി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏലൂർ നഗരസഭയിലെ മഞ്ഞുമ്മൽ പയ്യപ്പിള്ളി ബിജുവിന്റെ കൃഷിയിടത്തിൽ മത്സ്യക്കൃഷി വിളവെടുപ്പും ജൈവകൃഷി തൈനടീലും നഗരസഭ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏലൂർ വെസ്റ്റ് ലോക്കൽ സെകട്ടറി ടി.വി. ശ്യാമളൻ, കൗൺസിലർ എസ്. ഷാജി, കർഷക തൊഴിലാളി യൂണിയൻ ഏരിയാ ട്രഷറർ ഐ.സി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.