തൃപ്പൂണിത്തുറ: ഏരൂർ സൗത്ത് 2435-ാം നമ്പർ എസ്.എൻ.ഡി.പി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ ആരോഗ്യ ഡയഗ്നോസ്റ്റിക് സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ജീവിതശൈലി രോഗനിർണയ രക്തപരിശോധനാ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എസ്. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശ്രീലത മധുസൂധനൻ, ഏരൂർ ശ്രീധർമ്മ കല്പദ്രുമയോഗം പ്രസിഡന്റ് കെ.ആർ. ജോഷി, ശാഖാ സെക്രട്ടറി കെ.കെ. പ്രസാദ്, വൈസ് പ്രസിഡന്റ് യു.എസ്. ശ്രീജിത്ത്, യൂണിയൻ കമ്മിറ്റി മെമ്പർ എം.ആർ. സത്യൻ, ആരോഗ്യ ലാബ് പ്രൊപ്രൈറ്റർ മനോജ് എന്നിവർ പ്രസംഗിച്ചു.