കൊച്ചി: ഗുരുധർമ്മമാണ് ജീവിതധർമ്മമെന്ന് തിരിച്ചറിഞ്ഞ് സ്വജീവിതത്തെ അതിനായി സമർപ്പിച്ച വ്യക്തിത്വമാണ് സമാധിയായ പ്രകാശാനന്ദ സ്വാമിയുടേതെന്ന് എസ്.ആർ.പി. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. കേരളത്തിന്റെ ആത്മിയരംഗത്ത് പകരം വയ്ക്കാനില്ലാത്ത നഷ്ടമാണുണ്ടായിരിക്കുന്നത്. ശ്രീനാരായണ ദർശനങ്ങളെ ലോകമെങ്ങും പ്രചരിപ്പിക്കാനും ശിവഗിരി മഠത്തിന്റെ പ്രവർത്തനങ്ങൾ അതിർത്തികൾക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.