തൃക്കാക്കര: വിദ്യാഭ്യാസവകുപ്പിൽ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ഈ വർഷത്തെ ഓൺലൈൻ പൊതു സ്ഥലംമാറ്റം അട്ടിമറിച്ചതായി ആരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആന്റണി സാലു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിഅംഗം ബേസിൽ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലർ എച്ച്. വിനീത്, എ.എൻ. സനന്ത്, ജീസ് കുര്യാക്കോസ്, ടി.പി. അബ്ദുൾ സലാം, മോഹൻദാസ്, സച്ചിൻ, പയസ്, കെ.ആർ. മനോജ് തുടങ്ങിയവർ സംസാരിച്ചു.