കൊച്ചി: ഫാക്ടറികളിലെ തൊഴിലാളികളുടെ പണിമുടക്ക് സമരം നിരോധിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിനെതിരെ സി.ഐ.ടി.യു പ്രതിഷേധസമരം സംഘടിപ്പിക്കും. 9ന് രാവിലെ 10ന് ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും ഫാക്ടറികൾക്കും മുന്നിലാണ് സമരം.

ജില്ലാ പ്രസിഡന്റ് പി.ആർ. മുരളീധരൻ, സെക്രട്ടറി സി.കെ. മണിശങ്കർ എന്നിവർ വാർത്താസമ്മേളനത്തിലൂടെയാണ് ഇക്കാര്യമറിയിച്ചത്.