കളമശേരി: കുസാറ്റ് കെ.എം സ്‌കൂൾ ഓഫ് മറൈൻ എൻജിനിയറിംഗ് മാരിടൈം ഗവേഷണത്തിനായുള്ള ആധുനിക സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുന്ന ദേശീയ വെബിനാർ 'മാരിനൈസ്-21' സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. കെ.എ. സൈമൺ, കെ.എം.എസ്.എം.ഇ. ഡയറക്ടർ പ്രൊഫ. എം.പി. ജോൺ, കോഴ്‌സ്-ഇൻ-ചാർജ് പ്രൊഫ. വേണുഗോപാൽ, കൃപരാജ് കെ.ജി എന്നിവർ സംസാരിച്ചു. ജസ്റ്റിൻ പി. ആന്റണി, ശങ്കർ ജി. നാഥ്, പ്രൊഫ. ഡോ. ടൈഡ് പി.എസ്, അസി. പ്രൊഫ. ബിശ്വജിത്ത് ഹരിദാസൻ എന്നിവർ വിവിധ സെഷനുകൾ നയിച്ചു.