പിറവം: രാമമംഗലം പഞ്ചായത്തിനെയും കുന്നത്തുനാട് പൂതൃക്ക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തമ്മാനിമറ്റം തൂക്കുപാലത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്. 2018-ലെ പ്രളയത്തിൽ തകർന്ന തമ്മാനിമറ്റം തൂക്കുപാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റവന്യൂ, ധനകാര്യ വകുപ്പ് മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകുകയും നിയമസഭയിൽ ഉന്നയിക്കുകയും ചെയ്തതിനെ തുടർന്നാണ് റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 2.19 കോടി രൂപ അനുവദിച്ചത്. രാമമംഗലം പഞ്ചായത്തിലെയും പൂതൃക്ക പഞ്ചായത്തിലെയും കാൽനട യാത്രക്കാർക്ക് ഏറെ പ്രയോജനകരമാണ് ഈ തൂക്കുപാലം.