1
അക്ഷരശ്രീ പദ്ധതി മേയർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: കൊച്ചിൻ കോർപ്പറേഷൻ കടേഭാഗം ഡിവിഷനിൽ അക്ഷരശ്രീ പദ്ധതിക്ക് തുടക്കമായി. കൗൺസിലർ വി.എ.ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷനിലെ 30 കുട്ടികൾക്ക് പഠനത്തിനായി ടെലിവിഷനും മൊബൈൽഫോണും നൽകി. ഓക്സീലിയം സ്ക്കൂളിൽ നടന്ന ചടങ്ങിൽ എസ്.ഐ ആനി ശിവ മുഖ്യാതിഥിയായിരുന്നു. പി.എ. പീറ്റർ, സാജൻ പള്ളുരുത്തി, കെ.പി. ശെൽവൻ, സി.ആർ. സുധീർ, സിസ്റ്റർ റോസി, സുനിൽകുമാർ, ബാലസുബ്രഹ്മണ്യം തുടങ്ങിയവർ സംബന്ധിച്ചു.