kishore
അടിക്കുറിപ്പ്: മാല കവർ കേസിൽ അറസ്റ്റ്ിലായ സഞ്ജയ് മാലിക്ക്, കിഷോർ എന്നിവർ

പെരുമ്പാവൂർ: ബൈക്കിലെത്തി സ്ത്രീയുടെ കഴുത്തിൽ നിന്ന് മൂന്നു പവൻ സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്ന കേസിൽ അന്യസംസ്ഥാന തൊഴിലാളി ഉൾപ്പെടെ രണ്ട് പേർ പിടിയിലായി. ഒഡീഷ കണ്ഠമാൽ ജില്ലയിലെ ഗീവ്‌ഡെഗിരി സ്വദേശി സഞ്ജയ് മാലിക്ക് (42), കാലടി മറ്റൂർ വട്ടപ്പറമ്പ് വാഴേലിപ്പറമ്പ് വീട്ടിൽ കിഷോർ (38) എന്നിവരാണ് കാലടി പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച കാലടി മറ്റൂർ ഭഗത്തുള്ള സെൻറ് ആന്റണീസ് പള്ളിയുടെ പിൻവശത്തുള്ള റോഡിലൂടെ നടന്നു പോവുകയായിരുന്ന മറ്റൂർ സ്വദേശിനിയുടെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. കിഷോർ ഈ മാല പെരുമ്പാവൂരിലുള്ള ജുവലറിയിൽ വിറ്റിരുന്നു. സഞ്ജയ് മാലിക്ക് കുറുപ്പംപടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ പ്രതിയാണ്. ചാലക്കുടി, പെരുമ്പാവൂർ, കുന്നത്തുനാട് സ്റ്റേഷനുകളിൽ മോഷണം, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് കിഷോർ. അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഡിവൈ.എസ്.പി. ഇ.പി.റെജി, കാലടി ഇൻസ്‌പെക്ടർ ബി.സന്തോഷ്, എസ്.ഐ മാരായ സ്റ്റെപ്‌റ്റോ ജോൺ, റ്റി.എ.ഡേവിസ്, ജോയി, രാജേന്ദ്രൻ എ.എസ്.ഐ മാരായ സത്താർ, ജോയി എന്നിവരും ഉണ്ടായിന്നു.