കൊച്ചി: ജില്ലയിലെ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എസ്.എസ്.എൽ.സി, ഡിപ്ലോമ ഇൻ നഴ്‌സിംഗ് (എ.എൻ.എം), കെ.എൻ.എം.സി രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 18 - 40 വയസ്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും ബയോഡേറ്റയും സഹിതം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഇന്നും നാളെയുമാണ് ഇന്റർവ്യൂ.