കൊച്ചി: കൊവിഡ് 19 കുട്ടികളിലുണ്ടാക്കുന്ന ആഘാതം എന്ന വിഷയത്തെ ആസ്പദമാക്കി വൈദ്യരത്‌നം ഔഷധശാല 11 മുതൽ രണ്ട് ദിവസത്തെ ആയുർവേദ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കും.
പ്രമുഖ ആയുർവേദ സ്ഥാപനങ്ങളായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ (എ.ഐ.ഐ.എ) ന്യൂഡൽഹി, കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജ് , ജയ്‌പൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ എന്നിവിടങ്ങളിലെ പീഡിയാട്രിക്‌സ് വിദഗ്ദ്ധരും 1,500 ഓളം വരുന്ന പുരാതന ഔഷധ ചികിത്സയുടെയും ആരോഗ്യസംരക്ഷണത്തിന്റെയും പ്രാക്ടീഷണർമാരും കുട്ടികളിലെ കൊവിഡിനെക്കുറിച്ചും കൊവിഡിന് ശേഷമുള്ള ആയുർവേദ ചികിത്സയെക്കുറിച്ചും ക്ലിനിക്കൽ അനുഭവങ്ങളും കേസ് പഠനങ്ങളും ചർച്ചചെയ്യും.