കൊച്ചി: കുട്ടികൾക്കായി പുസ്തകങ്ങൾ വീട്ടിൽ എത്തിക്കുന്ന ജില്ലാ ലൈബ്രറി കൗൺസിലിന്റെ വീട്ടുമുറ്റത്ത് പുസ്തകം പദ്ധതി ആലിൻചുവട് ജനകീയ വായനശാലയിൽ തുടങ്ങി. വെണ്ണല പാറ പുറംപോക്കിൽ ഇന്ദു പ്രതീഷിന് പുസ്തകം നൽകി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ.എ.എൻ. സന്തോഷ് ഉദ്ഘാടനം ചെയ്തു. പി. ഹരി, എം.കെ. തങ്കപ്പൻ, ലീലാമ്മ ഭരതൻ എന്നിവർ സംസാരിച്ചു.