കൊച്ചി: സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ നാളെ (വെള്ളി) സംഘടനയുടെ സ്ഥാപക ദിനാചരണം സംഘടിപ്പിക്കും. ഇന്ധനവില വർദ്ധനവിന് എതിരെ രാവിലെ 10ന് എറണാകുളം ടൗൺ ഹാളിന് സമീപം സമരം നടത്തിക്കൊണ്ടാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. അലി അക്ബർ സമരം ഉദ്ഘാടനം ചെയ്യും.