കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ അധികചുമതലയോടെ ഡോ. ഗണേഷ് മോഹനെ ഡെപ്യൂട്ടി സൂപ്രണ്ട് ജനറലായി സർക്കാർ നിയമിച്ചു. പീഡിയാട്രിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ അദ്ദേഹം നിലവിൽ ആർ.എം.ഒയുമാണ്. ഡെപ്യൂട്ടി സൂപ്രണ്ട് ജനറലിന്റെ ചുമതല വഹിക്കുന്ന ഡോ. ഗീതാനായരെ കാഷ്വാലിറ്റി ഡെപ്യൂട്ടി സൂപ്രണ്ടായും നിയമിച്ചു. ഡോ. മനോജ് ആന്റണിയെ ആർ.എം.ഒയായും നിയമിച്ചു. നിലവിൽ അസിസ്റ്റന്റ് ആർ.എം.ഒയും ജനറൽ സർജറി വിഭാഗം സർജനുമാണ്.