കടവന്ത്ര: ശിവഗിരി മുൻ മഠാധിപതി സ്വാമി പ്രകാശാനന്ദയുടെ സമാധിയിൽ കടവന്ത്ര എസ്.എൻ.ഡി.പി ശാഖയുടെയും മട്ടലിൽ ഭഗവതിക്ഷ്രേത്ര ട്രസ്റ്റിന്റെയും സംയുക്തയോഗം അനുശോചിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, ട്രഷറർ പി.വി. സാംബശിവൻ, മാനേജർ സി.വി. വിശ്വൻ, വൈസ് പ്രസിഡന്റ് എ.എം. ദയാനന്ദൻ എന്നിവർ സംസാരിച്ചു.