പുക്കാട്ടുപടി: വള്ളത്തോൾ സ്മാരക വായനശാല വായനാദിനത്തോടനുബന്ധിച്ചു രണ്ടാഴ്ചയിലേറെ സംഘടിപ്പിച്ച വായനപക്ഷാചരണ പരിപാടിയായ പുസ്തകപരിചയം സമാപിച്ചു. 19 ദിവസം 26 കുട്ടികൾ അവർ വായിച്ച പുസ്തക അനുഭവങ്ങൾ വായനശാല ഫേസ്ബുക്ക് ലൈവിലൂടെ വായനക്കാർക്ക് പങ്കുവച്ചു. സമാപന ചടങ്ങിൽ നദാനിയേൽ എസ്. വർഗീസ് 'ഉണ്ണിക്കുട്ടന്റെ ലോകം', ദേവനന്ദ 'ആൻഫ്രാങ്കിന്റെ ജീവിതം' എന്നീ പുസ്തകങ്ങൾ ഫേസ്ബുക്ക് ലൈവിൽ പരിചയപ്പെടുത്തി. അദ്ധ്യാപിക സനിത സുകുമാരൻ മുഖ്യസന്ദേശം നൽകി. സമേളനം കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, സി.ജി. ദിനേശൻ എന്നിവർ സംസാരിച്ചു.