cancercentre
സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ് അംഗങ്ങൾ കൊച്ചിൻ കാൻസർ സെന്റർ കാമ്പസിൽ ഔഷധത്തോട്ടം നിർമ്മാണത്തിനുള്ള സ്ഥലം സന്ദർശിക്കുന്നു

കളമശേരി: കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ കാമ്പസിൽ ഔഷധോദ്യാനം നിർമ്മിക്കുന്നതിനായി സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡ് അംഗങ്ങൾ പ്രദേശം സന്ദർശിച്ചു. പരിസരത്തെ കുളത്തിന് സമീപമുള്ള ഒരേക്കറിലാണ് ഔഷധത്തോട്ടമുണ്ടാക്കുക. കെട്ടിട പരിസരത്ത് അനുയോജ്യമായ വൃക്ഷങ്ങളും പൂച്ചെടികളും നട്ടുവളർത്താനും ധാരണയായതായി ഡയറക്ടർ ഡോ. പി.ജി. ബാലഗോപാൽ പറഞ്ഞു. മെഡിസിനൽ പ്ലാന്റ് ബോർഡ് സി.ഇ.ഒയും മെമ്പർ സെക്രട്ടറിയുമായ ഡോ.ടി .കെ. ഹൃദ്വിക്കിന്റെ നേതൃത്വത്തിൽ ഒ.സണ്ണി, ഡോ.ഒ.എൽ. പയസ് എന്നിവരടങ്ങിയ സംഘമാണ് സ്ഥലം സന്ദർശിച്ചത്.