കൊച്ചി: എറണാകുളം ജില്ലാ കളക്ടർ എസ്.സുഹാസിന് സ്ഥാനചലനം. പകരം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായിരുന്ന ജാഫർ മാലിക് സ്ഥാനമേൽക്കും. സുഹാസാണ് പുതിയ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം.ഡി. ഈ പദവി ജോയിന്റ് സെക്രട്ടറി തലത്തിലേക്ക് ഉയർത്തിയിട്ടുമുണ്ട്.
മുൻമലപ്പുറം കളക്ടറായിരുന്നു ജാഫർ മാലിക്. നിലവിലെ ജില്ലാ ഡെവലപ്മെന്റ് കമ്മിഷണർ അഫ്സാന പർവീണാണ് ഭാര്യ. കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡ് എം.ഡി. സ്ഥാനവും ജാഫർ മാലിക് വഹിച്ചിരുന്നു. ഈ പദവിയുടെ അധിക ചുമലത അഫ്സാന പർവീണ് നൽകിയിട്ടുണ്ട്. തൃശൂർ ജില്ലാ കളക്ടർ ഷാനവാസിന് പകരം ഹരിത വി.കുമാറിനെയും നിയമിച്ചു.