കോതമംഗലം: എസ്.എൻ.ഡി.പി യോഗം 1144 നമ്പർ നേര്യമംഗലം ശാഖയിലെ വയൽവാരം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ശാഖ കൺവീനർ പി.എസ്.സദാശിവൻ കിറ്റുകളുടെ വിതരണോദ്ഘാടനം നടത്തി. യൂണിറ്റ് കൺവീനർ പ്രിയ സുനി, കമ്മിറ്റി അംഗങ്ങളായ വിശ്വംഭരൻ, എ.വി.ബോസ്, ഗുരുദേവ പഠന ക്ലാസ് പ്രതിനിധികളായ സേതുലക്ഷ്മി,സച്ചിൻ എന്നിവർ പങ്കെടുത്തു.