കളമശേരി: 15ന് ഫാക്ട് കോർപറേറ്റ് ഓഫീസിനുമുന്നിലും ഫാക്ടിന്റെ വിവിധ ഗേറ്റുകൾക്കുമുന്നിലും ധർമ്മസമരം നടത്തും. ഫാക്ട് റിട്ട. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ രാവിലെ 9ന് സമരം ആരംഭിക്കും. 54 മാസത്തെ വേതന കുടിശികയ്ക്കായി നിരവധി വർഷങ്ങളായി നടന്നുവരുന്ന സമരത്തിന്റെ തുടർച്ചയാണിത്. ജനപ്രതിനിധികളും രാഷ്ട്രീയ ട്രേഡ് യൂണിയൻ നേതാക്കളും അണിചേരുമെന്ന് പ്രസിഡന്റ് കെ.സി. മാത്യുവും ജനറൽ സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടിലും അറിയിച്ചു.