കോതമംഗലം: തലക്കോട് വെള്ളക്കയം പ്ലാത്തിക്കവല റോഡിന്റെ നവീകരണത്തിനെതിരെ നിലപാടെടുത്ത വനം വകുപ്പിനെതിരെ ബി.ജെ.പി മുള്ളരിങ്ങാട് മേഖല കമ്മിറ്റി പ്രതിഷേധിച്ചു.കോതമംഗലം ഫോറസ്റ്റ് ഓഫീസിന് മുന്നിലായിരുന്നു സമരം.

ബി.ജെ.പി മുള്ളരിങ്ങാട് മേഖല പ്രസിഡന്റ് ജോർജ് പൗലോസിന്റെ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എറണാകുളം ജില്ലാ സെക്രട്ടറി ഇ. ടി നടരാജൻ, കോതമംഗലം നിയോജക മണ്ഡലം പ്രഡിഡന്റ് മനോജ്‌ ഇഞ്ചുർ,മുള്ളരിങ്ങാട് മേഖല ജനറൽ സെക്രട്ടറി ഭവനപ്പൻ, സെക്രട്ടറി നാരായണൻ കൂറ്റമ്മാക്കൽ,വണ്ണപ്പുറം മുൻ പ്രഡിഡന്റ് കെ.പി.സജീവൻ തുടങ്ങിവർ സംസാരിച്ചു.