കുറുപ്പംപടി: കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ പരമാവധി ജനങ്ങൾക്ക് വാക്സിനേഷൻ ലഭ്യമാക്കുന്നതിലേക്കായി മുടക്കുഴ ഗ്രാമപഞ്ചായത്തിൽ രണ്ടാമത്തെ വാക്സിനേഷൻ സെന്റർ അകനാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു.സർക്കാർ നിർദ്ദേശപ്രകാരമുള്ള സമയപരിധിയനുസരിച്ച് രണ്ടാം ഡോസുകാർക്ക് പ്രത്യേകമായിട്ടാണ് ഈ കേന്ദ്രം തുടങ്ങിയിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെയും പഞ്ചായത്തിന്റെയും നേതൃത്യത്തിലാണ് രണ്ടാം കേന്ദ്രം നടപ്പിലാക്കിയത്.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു.