am
തോടാപറമ്പ് ജാലകം പബ്ലിക് ലൈബ്രറിയുടെ വീട്ടുമുറ്റത്തേക്ക് പുസ്തകം പരിപാടി ലൈബ്രറി പ്രസിഡന്റ് ബി.വിജയകുമാർ കുട്ടികൾക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയുന്നു

കുറുപ്പംപടി: തോടാപറമ്പ് ജാലകം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നിർദ്ദേശപ്രകാരം സംഘടിപ്പിക്കുന്ന വീട്ടുമുറ്റത്തേക്ക് പുസ്തകം എത്തിക്കുന്ന പദ്ധതി ആരംഭിച്ചു. ലൈബ്രറിയുടെ പരിധിയിലുള്ള 50 വീടുകളിൽ ഒരാഴ്ചയ്ക്കകം പുസ്തകം എത്തിക്കുന്നതാണ് പദ്ധതി. കൊവിഡ് സാഹചര്യത്തിൽ ലൈബ്രറി തുറക്കാത്തതിനാൽ കുട്ടികൾക്ക് വീടുകളിലേക്ക് പുസ്തകം എത്തിച്ച് കുട്ടികളിൽ വായനാ ശീലം വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ലൈബ്രറി പുസ്തകങ്ങൾ ആവശ്യമുള്ള വിദ്യാർത്ഥികൾ ലൈബ്രേറിയനുമായി ബന്ധപ്പെട്ടാൽ പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിൽ എത്തിച്ചു നൽകും.

വീട്ടുമുറ്റത്തേക്ക് പുസ്തകം പരിപാടി ലൈബ്രറി പ്രസിഡന്റ് ബി.വിജയകുമാർ കുട്ടികൾക്ക് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ജിജി സെൽവരാജ്, വൈസ് പ്രസിഡന്റ് രാജി ശ്രീകുമാർ,സജിത്കുമർ, ബിനു രാജഗോപാൽ ലൈബ്രേറിയൻ വിനായക് .എസ്.പിള്ള, വിവേക്.എസ്.പിള്ള എന്നിവർ പങ്കെടുത്തു.