കൂത്താട്ടുകുളം: പാലക്കുഴ പഞ്ചായത്തിൽ ഞാറ്റുവേല ചന്തയും ഓണത്തിന് ഒരുമുറം പച്ചക്കറി കൃഷി പദ്ധതിയും ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജയ ഉദ്ഘാടനം ചെയ്തു. എൻ.കെ.ഗോപി അദ്ധ്യക്ഷനായി. സ്ഥിരം സമിതി അദ്ധ്യക്ഷ സലി ജോർജ്, കൃഷി ഓഫീസർ റസീന അസീസ്, സിബി സഹദേവൻ, മഞ്ജു ജിനു, സാലി പീതാംബരൻ, സിജി ബിനു, പഞ്ചായത്ത് സെക്രട്ടറി എൻ ശ്രീദേവി എന്നിവർ സംസാരിച്ചു.