അങ്കമാലി: ഫാ. സ്റ്റാൻ സ്വാമി കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞസംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. ഐ പി ജേക്കബ് ഉദ്ഘാടനം ചെയ്തു. സി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എൽദോ ബേബി, വിനോജ് മൂഞ്ഞേലി എന്നിവർ സംസാരിച്ചു.
>