അങ്കമാലി: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സി.പി.എം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ വാഴയും പച്ചക്കറിത്തൈകളും നട്ടു. തൈനട്രൽ ഉദ്ഘാടനം ആലുവ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ നിർവഹിച്ചു. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ജി.ബേബി അദ്ധ്യക്ഷത വഹിച്ചു. കെ.ഐ. കുര്യാക്കോസ്,.വൈ. ഏല്യാസ്,രജനി ശിവദാസൻ, വത്സല ഹരിദാസ്, രാഹുൽ രാമചന്ദ്രൻ, കെ.കെ. താരുക്കുട്ടി, വിനിത ദിലീപ്, പി.ജെ. മനോഹരൻ എന്നിവർ സംബന്ധിച്ചു.