കൊച്ചി: കേരളം നി​ക്ഷേപസൗഹൃദ സംസ്ഥാനമല്ല, ദേശദ്രോഹി​കളു‌ടെ സംഗമകേന്ദ്രമാണെന്ന് ബി.ജെ.പി.ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി.ജെ.പി​ ജി​ല്ലാ കമ്മി​റ്റി​ യോഗം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. ലോകത്തെ മി​ക്കവാറും എല്ലാ തീവ്രവാദ ഗ്രൂപ്പുകളുടെയും മയക്കുമരുന്നുമാഫി​യകളുടെയും വേരുകൾ കേരളത്തി​ലുണ്ടെന്നും അബ്ദുള്ളക്കുട്ടി​ പറഞ്ഞു.

സ്വർണ ക്വട്ടേഷൻ സംഘങ്ങൾ, മരംമുറി കൊള്ള, സ്ത്രീപീഡനം, അഴിമതി, മയക്ക് മരുന്ന് കടത്ത്, കൊവിഡ് രോഗ പ്രതിരോധ പരാജയം, വ്യവസായ അന്തരീക്ഷം തകർക്കൽ തുടങ്ങി സംസ്ഥാനത്തി​ന് തന്നെ നാണക്കേടായി​ സർക്കാർ.

ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറിമാരായ സി.ശിവൻകുട്ടി, രേണു സുരേഷ്, അഡ്വ.ടി.പി. സിന്ധുമോൾ, മഹിള മോർച്ച ദേശീയ സെക്രട്ടറി പത്മജ എസ്.മേനോൻ, മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻ കുട്ടി, സെക്രട്ടറിമാരായ കെ.എസ്. രാജേഷ് സി.ജി. രാജഗോപാൽ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.എസ്. ഷൈജു, എം.എ. ബ്രഹ്മരാജ്, വൈസ് പ്രസിഡൻ്റ്മാരായ പി.പി. സജീവ്, എസ്.സജി, സെക്രട്ടറിമാരായ എം.എൻ. ഗോപി, നടരാജൻ കോതമംഗലം, അഡ്വ.പ്രിയ പ്രശാന്ത്, ജില്ലാ ട്രഷറർ എം.എം ഉല്ലാസ് കുമാർ പ്രസംഗിച്ചു.