r
പ്രതിപക്ഷ നേതാവ് കെ.കെ. മാത്തുകുഞ്ഞ് മറ്റു അംഗങ്ങളായ ജോയ് പൂണേലിൽ, സജി പടയാട്ടിൽ ,ജോയ് പതിക്കൽ , മാത്യൂസ് കല്ലറയ്ക്കൽ , കുര്യൻ പോൾ , ഫെബിൻ കുര്യാക്കോസ് , ടിൻസി ബാബു , അജ്ഞലി .എ.ആർ.തുടങ്ങിയവർ പഞ്ചായത്ത് ഒാഫീസിനു മുൻപിൽ പ്രതിഷേധിക്കുന്നു

കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്തിൽ ഫസ്റ്റ് ഡോസ് വാക്സിൻ എടുത്ത രണ്ടായിരത്തി അഞ്ഞൂറോളം ആളുകൾക്ക് നൂറ്റിപന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും സെക്കൻഡ് ഡോസ് വാക്സിൻ നൽകാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ മെമ്പർമാർ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് വാക്കൗട്ട് നടത്തി ഒാഫീസിനു മുൻപിൽ പ്രതിഷേധിച്ചു. അറുപത് വയസിന് മുകളിലുള്ള മൂവായിരത്തോളം ആളുകൾക്ക് വാക്സിൻ കൊടുക്കാനും നാളിതുവരെ സാധിച്ചിട്ടില്ല. മുപ്പത്തി ഒൻപതായിരം പേർ പാർക്കുന്ന രായമംഗലം പഞ്ചായത്തിൽ എഫ്.എച്ച്.സിയിൽ മാത്രമാണ് ദിവസം 150ഓളം പേർക്ക് വാക്സിൻ നൽകുന്നത്. ഇതാകട്ടെ ഉദ്യോഗിക പക്ഷത്തെ വേണ്ടപ്പെട്ടവർക്ക് മാത്രം. കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ പുതിയ വാക്സിനേഷൻ സെന്റർ തുടങ്ങിയാൽ ഇതിന് ഒരു പരിധി വരെ പരിഹാരമാകും. അടിയന്തരമായി ഇതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കെ.കെ . മാത്തുകുഞ്ഞും മറ്റു അംഗങ്ങളായ ജോയ് പൂണേലിൽ, സജി പടയാട്ടിൽ ,ജോയ് പതിക്കൽ , മാത്യൂസ് കല്ലറയ്ക്കൽ , കുര്യൻ പോൾ , ഫെബിൻ കുര്യാക്കോസ് , ടിൻസി ബാബു , അജ്ഞലി .എ.ആർ തുടങ്ങിയവർ കമ്മിറ്റിയിൽ നിന്ന് ഇറങ്ങി പോയത്.