കളമശേരി: ഏലൂർ നഗരസഭയിലെ കുഴിക്കണ്ടം എസ്.സി കോളനിയിൽ 50 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പദ്ധതി രൂപരേഖയായി. കോളനിയിലെ കുട്ടികൾക്കും മുതിർന്നവർക്കും ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുന്നതിന് മനോഹരവും ഗുണപ്രദവുമായ കളിസ്ഥലം തയ്യാറാക്കും. പഴയ മാലിന്യ നിക്ഷേപ കേന്ദ്രമായിരുന്ന സ്ഥലത്ത് കളിസ്ഥലം നിർമ്മിക്കുന്നതിന് ജില്ലാ നിർമ്മിതികേന്ദ്രം എസ്റ്റിമേറ്റ് തയ്യാറാക്കുകയാണെന്ന് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ പറഞ്ഞു.