vaccine-center

 അഞ്ചു ജില്ലകൾക്ക് സഹായകം

കൊച്ചി: ഇടപ്പള്ളിയിലെ മേഖലാ വാക്‌സിൻ സ്റ്റോർ ഉടൻ സജ്ജമാകും. പുതിയ മന്ദിരത്തിൽ വിദേശ നിർമ്മിത വാക്‌സിൻ കൂളർ കൂടി സ്ഥാപിക്കണം. കൂളർ ഇടപ്പള്ളിയിലെത്തിച്ചിട്ടുണ്ട്. സ്ഥാപിക്കണമെങ്കിൽ ഡൽഹിയിൽ നിന്ന് ആളുകളെത്തണം. ലോക്ക്ഡൗണാണ് പ്രശ്നം. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടുപയോഗിച്ചാണ് നിർമ്മാണം.

ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള അഞ്ചുനില കെട്ടിടത്തിലെ 5,000സ്‌ക്വയർഫീറ്റുള്ള ആദ്യനിലയിലാണ് വാക്സിൻ സ്റ്റോർ. വിമാനമാർഗമെത്തുന്നതിൽ അഞ്ചു ജില്ലകളിലേക്കുള്ള വാക്‌സിനാണ് ഇടപ്പള്ളിയിൽ സൂക്ഷിക്കുക. ഇത് പിന്നീട് ജില്ലകളിലെ വാക്‌സിൻ സ്റ്റോറുകളിലേക്കും അവിടെനിന്ന് താഴെത്തട്ടിലേക്കുമെത്തിക്കും.

എറണാകുളം മേഖല വാക്‌സിൻ സ്‌റ്റോറിനു കീഴിൽ വരുന്ന ജില്ലകൾ
തൃശൂർ
പാലക്കാട്
എറണാകുളം
കോട്ടയം
ഇടുക്കി

വാക്‌സിൻ കൂളർ
ഫ്രാൻസ് നിർമ്മിതം.
240 ക്യുബിക് മീറ്ററാണ് കൂളറിന്റെ അളവ്
ലക്ഷക്കണക്കിന് ഡോസ് വാക്‌സിൻ ശേഖരിച്ച് വയ്ക്കാനാകും


ഉദ്ദേശ്യം

വാക്‌സിൻ നിർമ്മാണം മുതൽ കുത്തിവെയ്പ്പ് വരെ ഒരേ താപനില കാത്തുസൂക്ഷിക്കാം.2 മുതൽ 8 വരെ ഡിഗ്രി താപനിലയിലാണ് വാക്‌സിൻ സൂക്ഷിക്കുക.

കൊവിഡ് വാക്സിനു പുറമേ സ്റ്റോറിൽ സൂക്ഷിക്കുന്നവ
ബി.സി.ജി, പോളിയോ, ഡിഫ്തീരിയ ടെറ്റനസ്(ഡി.പി), എം.എം.ആർ, ഹെപ്പറ്റൈറ്റസ്, പെന്റ വാലന്റ്

കെട്ടിടത്തിലുള്ളത്

കെട്ടിടത്തിന്റെ ആകെ നിർമ്മാണ ചെലവ് - 9.5 കോടി
വാക്സിൻ സ്‌റ്റോർ പ്രവർത്തിക്കുന്ന ആദ്യനിലക്ക് മാത്രം 1.5 കോടി

ജീവനക്കാരുടെ എണ്ണം കൂട്ടും
നിലവിൽ ഇവിടെ 8 ജീവനക്കാരാണ് ഉള്ളത്. മൂന്ന് ഫാർമസിസ്റ്റ് , രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഒരു കോൾഡ് ചെയിൻ മാനേജർ, രണ്ട് ഡ്രൈവർ. രണ്ട് വാഹനങ്ങളാണ് വാക്‌സിൻ സ്‌റ്റോറിനായുള്ളത്. ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.


വാക്സിൻ സ്റ്റോർ പ്രവർത്തനം എത്രയും വേഗം തുടങ്ങും. ഇത്ര വലിയ മേഖലാ വാക്‌സിൻ സ്റ്റോർ സംസ്ഥാനത്ത് ഇതാദ്യമായിരിക്കും.

ഡോ.എം.ജി.ശിവദാസ്, വാക്‌സിനേഷൻ നോഡൽ ഓഫീസർ, എറണാകുളം