കളമശേരി: ഏലൂർ നഗരസഭയിൽ സാന്ത്വന പരിചരണം ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം.ഷെനിൻ, അംബിക ചന്ദ്രൻ, പി.എ. ഷെരീഫ്, ദിവ്യനോബി, പി.ബി. രാജേഷ്, കൗൺസിലർമാരായ ധന്യ ഭദ്രൻ, പി.എം. അയൂബ്, എസ്. ഷാജി, ഡോ. വിക്ടർ ജോസഫ്, കോ-ഓർഡിനേറ്റർ ബിനിമനോജ് എന്നിവർ പങ്കെടുത്തു. ആരംഭിച്ചു. 8 ലക്ഷം രൂപയാണ് പ്രവർത്തനത്തിന് വിനിയോഗിക്കുന്നത്.