മൂവാറ്റുപുഴ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ഐ.വി.ദാസിന്റെ ജന്മദിനത്തിൽ വാളകം പബ്ളിക് ലൈബ്രറിയിൽ ചേർന്ന യോഗത്തിൽ അക്ഷര സേനക്ക് കൊവിഡ് പ്രതിരോധ ഉത്പന്നങ്ങളായ സാനിറ്റൈസർ , കൈയുറകൾ, മാസ്ക്കുകൾ എന്നിവ നൽകി. പഞ്ചായത്ത് മെമ്പർമാരായ പി.പി.മത്തായി, ഷീലാ ദാസ് എന്നിവർ വിതരണം ചെയ്തു. കുമാരി അനഘ സജീവൻ ബെന്യാമിന്റെ ഇരട്ടമുഖമുള്ള നഗരം എന്ന പുസ്തകത്തിന്റെ ആസ്വാദനം നടത്തി. സെക്രട്ടറി സജി.സി. കർത്ത,പ്രസിഡന്റ് .കെ.കെ.മാത്തുക്കുട്ടി എന്നിവർ സംസാരിച്ചു.