കോലഞ്ചേരി: ഇന്ധന വില വർദ്ധനവിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നാളെ രാവിലെ 10 മുതൽ 11 വരെ പ്രവർത്തകരുടെ വീട്ടുമുറ്റത്ത് സമരം നടത്തും. കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ 500 കേന്ദ്രങ്ങളിൽ സമരം നടക്കും. പാചകവാതക സബ്‌സിഡി പുനസ്ഥാപിക്കുക, പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാർ ചുമത്തുന്ന അമിത നികുതി വെട്ടിക്കുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.