പറവൂർ: സി.പി.എം ചിറ്റാറ്റുകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ത്രീപക്ഷകേരളം സെമിനാർ സംഘടിപ്പിച്ചു. മുനമ്പം കവലയിൽ സ്ത്രീസുരക്ഷ പ്രതിജ്ഞയെടുത്തു. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഭാനുമതി ശിവൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഡി. വേണുഗോപാൽ വിഷയം അവതരിപ്പിച്ചു. കെ.കെ. ദാസൻ, എം.ഡി. അപ്പുക്കുട്ടൻ, വാസന്തി പുഷ്പൻ തുടങ്ങിയവർ സംസാരിച്ചു.