ncp
പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ എൻ.സി.പി. നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ജയപ്രകാശ് ഉദ്ഘാടനം ചെയ്യുന്നു

കളമശേരി: പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കളമശേരി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ എൻ.സി.പി.നടത്തിയ പ്രതിഷേധ ധർണ എൻ.സി.പി സംസ്ഥാന കമ്മിറ്റി അംഗം കെ. കെ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ടി .കെ .സിയാദ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ .ജെ സെബാസ്റ്റ്യൻ, അനൂബ് റാവുത്തർ, ടി .ആർ .രാജീവ്, സന്ധ്യ ചാക്കോച്ചി, മുഹമ്മദ് മൻസൂർ തുടങ്ങിയവർ സംസാരിച്ചു.