പറവൂർ: വടക്കുംപുറം പി.കെ.എം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ നടന്നുവന്ന വായനപക്ഷാചരണം സമാപിച്ചു. സമാപന സമ്മേളനവും ഐ.വി. ദാസ് അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ബെന്നി ജോസഫ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ്‌ സിനോയ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കെ.കെ. സുധീധരൻ, സുരജ സദാനന്ദൻ, ഷീബ ഷാലി തുടങ്ങിയവർ സംസാരിച്ചു.