മുളന്തുരുത്തി: കീച്ചേരി സഹകരണബാങ്ക് വിദ്യാതരംഗിണി പദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി പലിശരഹിതവായ്പ നൽകി. ജില്ലാ സഹകരണ ബാങ്ക് ജോയിൻ്റ് രജിസ്ട്രാർ കെ. സജീവ് വായ്പാവിതരണം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ. ഹരി അദ്ധ്യക്ഷനായിരുന്നു. അസിസ്റ്റൻ്റ് രജിസ്ട്രാർ കെ. ശ്രീലേഖ ഫോണുകൾ വിതരണം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ സാജൻ എടമ്പാടം, കെ.പി. മുകുന്ദൻ, നൗഷാദ് കുന്നംകുളം, ബിനു പുത്തേഴത്തുമ്യാലിൽ, സെക്രട്ടറി റെജിസൺ ജോൺ എന്നിവർ സംസാരിച്ചു.