court

കൊച്ചി: വിദേശമദ്യഷോപ്പുകൾക്കു മുന്നിലെ ക്യൂ പൊതുസ്ഥലത്തേക്കും നിരത്തുകളിലേക്കും നീളുന്നത് സമൂഹത്തിനാകെ അപമാനമാണെന്നും മദ്യം വാങ്ങാൻ മതിയായ സൗകര്യങ്ങൾ ഒരുക്കേണ്ടത് സർക്കാരിന്റെയും ബിവറേജസ് കോർപറേഷന്റെയും ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. മറ്റുള്ള ഉത്പന്നങ്ങളെന്നപോലെ ആളുകൾക്ക് മദ്യം വാങ്ങി ആത്മാഭിമാനം പണയപ്പെടുത്താതെ കൗണ്ടറിൽ നിന്ന് മടങ്ങാൻ സൗകര്യമുണ്ടാക്കണം.

ബിവറേജസ് ഔട്ട്ലെറ്റുകളിൽ മതിയായ സൗകര്യമൊരുക്കണമെന്ന വിധി നാലുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനെത്തുടർന്ന് പരിഗണിക്കുന്ന കോടതിയലക്ഷ്യ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം പറഞ്ഞത്.

തൃശൂർ കുറുപ്പംറോഡിലെ വിദേശ മദ്യവില്പനശാലയിലെ തിരക്ക് ബിസിനസിനെ ബാധിക്കുന്നെന്നാരോപിച്ച് സമീപത്തെ ഹിന്ദുസ്ഥാൻ പെയിന്റ്സ് നൽകിയ ഹർജിയിൽ 2017 ജൂലായിലാണ് നടപടിക്ക് സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. ഇതു പാലിച്ചില്ലെന്ന് ഹർജിക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജിയിൽ ഇന്നലെ എക്സൈസ് കമ്മിഷണർ എസ്. അനന്തകൃഷ്‌ണൻ, ഡെപ്യൂട്ടി കമ്മിഷണർ കെ.ഷാജി, ബെവ്കോ എം.ഡി യോഗേഷ് ഗുപ്ത, തൃശൂർ എസ്.ഐ. ആനന്ദ് എന്നിവർ ഓൺലൈൻ മുഖേന ഹാജരായി. സർക്കാരും എക്സൈസും ബെവ്കോയും സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച ഹൈക്കോടതി ഹർജി ജൂലായ് 16നു പരിഗണിക്കാൻ മാറ്റി. എക്സൈസ് കമ്മിഷണറടക്കമുള്ളവർ അന്നും ഹാജരാകണം.
മദ്യത്തിന്റെ ഡിമാൻഡ് അനിയന്ത്രിതമായി വർദ്ധിച്ചതിനാൽ തിരക്ക് നിയന്ത്രിക്കൽ ഫലപ്രദമാവുന്നില്ലെന്ന് ബെവ്കോ വിശദീകരിച്ചു. എന്നാൽ ബെവ്കോയുടെയോ നിസഹായതയല്ല, പൗരന്റെ ആരോഗ്യവും ജീവനും അന്തസും സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് ഹൈക്കോടതി മറുപടി നൽകി. കൂടുതൽ സൗകര്യമൊരുക്കാൻ നാലു വർഷം സമയം ലഭിച്ചിരുന്നു. മികച്ച സൗകര്യങ്ങളോടെ കൂടുതൽ കൗണ്ടറുകൾ തുറക്കാനും കഴിയുമായിരുന്നു. ഒൗട്ട്ലെറ്റുകളിലെ മദ്യവില്പന ആർക്കും ശല്യമാവുന്നില്ലെന്ന് ഉറപ്പാക്കാനും സർക്കാരിന് ബാദ്ധ്യതയുണ്ട്.

ഇങ്ങനെയാണെങ്കിൽ മൂന്നാം തരംഗം വൈകില്ല

ഒട്ടുമിക്ക ഒൗട്ട്ലെറ്റുകളിലും മണിക്കൂറുകൾ ക്യൂവിൽ നിന്ന് മദ്യം വാങ്ങേണ്ട സ്ഥിതിയാണ്. കൊവിഡ് സാഹചര്യത്തിൽ ഇൗ വിപത്തിന് പുതിയ മാനങ്ങളുണ്ട്. വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരുമീറ്റർ അകലം പാലിച്ചില്ലെങ്കിൽ രോഗവ്യാപനത്തിന് വഴിയൊരുങ്ങും. ഇൗ സ്ഥിതി തുടർന്നാൽ കൊവിഡ് മൂന്നാം തരംഗം വൈകില്ല- കോടതി പറഞ്ഞു.

പൗ​ര​ന്റെ​ ​അ​ന്ത​സി​ന് ​വി​ല​യി​ല്ലേ​ ?

ക​ല്യാ​ണ​ത്തി​ന് 20​ ​പേ​രി​ൽ​ ​കൂ​ടു​ത​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത് ​ത​ട​യു​ന്ന​വ​ർ​ ​ബെ​വ്കോ​ ​ഒൗ​ട്ട്ലെ​റ്റു​ക​ളി​ലെ​ ​തി​ര​ക്ക് ​കാ​ണു​ന്നി​ല്ലേ​യെ​ന്ന് ​ഹൈ​ക്കോ​ട​തി​ ​ചോ​ദി​ച്ചു.​ ​വി​ദേ​ശ​മ​ദ്യ​ഷോ​പ്പു​ക​ളി​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന​ ​വി​ധി​ ​ആ​രു​ടെ​യെ​ങ്കി​ലും​ ​ശ്ര​ദ്ധ​യി​ൽ​ ​പെ​ട്ടി​രു​ന്നോ​‌​‌​?​ ​പൗ​ര​ന്മാ​രു​ടെ​ ​അ​ന്ത​സി​ന് ​വി​ല​യി​ല്ലേ​?​ ​ഉ​ല്പ​ന്ന​മ​ല്ലേ​ ​വി​ൽ​ക്കു​ന്ന​ത്,​ ​വ്യ​ജ​ച്ച​ര​ക്ക​ല്ല​ല്ലോ​?​ ​ഹൈ​ക്കോ​ട​തി​യു​ടെ​ ​ഏ​താ​നും​ ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​ഒൗ​ട്ട്ലെ​റ്റി​ലെ​ ​ക്യൂ​ ​നോ​ക്കൂ​ ​?​ ​ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ ​ഇൗ​ ​ക്യൂ​ ​മ​റൈ​ൻ​ഡ്രൈ​വു​ ​വ​രെ​ ​നീ​ണ്ടി​രു​ന്നു.​ ​സം​സ്ഥാ​ന​ത്തെ​ ​ഒ​ട്ടു​മി​ക്ക​യി​ട​ങ്ങ​ളി​ലും​ ​ഇ​താ​ണ് ​സ്ഥി​തി.​ ​മ​ദ്യ​ ​വി​ല്പ​ന​യു​ടെ​ ​കു​ത്ത​ക​ ​ബെ​വ്കോ​യ്ക്കാ​ണ്.​ ​എ​ന്നാ​ൽ​ ​വാ​ങ്ങാ​ൻ​ ​വ​രു​ന്ന​വ​ർ​ക്ക് ​യാ​തൊ​രു​ ​സൗ​ക​ര്യ​വും​ ​ന​ൽ​കു​ന്നി​ല്ല.