പിറവം: നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ നിലവിൽ നടന്നു വരുന്നതും പുതുതായി ക്രമീകരിക്കേണ്ടതുമായ ജൽജീവൻമിഷന്റെ പദ്ധതികളുടെ മൂന്നാം ഘട്ട അവലോകനയോഗം അനൂപ് ജേക്കബ് എം. എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പഞ്ചായത്തുകൾക്ക് സാമ്പത്തിക ബാധ്യത വരാത്ത നിലയിൽ പഞ്ചായത്ത് വിഹിതം ക്രമീകരിക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കാൻ തീരുമാനിച്ചു. ഉല്പാദന ശേഷി ഉറപ്പാക്കിക്കൊണ്ടും സംഭരണ ശേഷി വർദ്ധിപ്പിച്ചും കാലഹരണപ്പെട്ടതും ഉപയോഗ ശൂന്യവുമായ പൈപ്പ് ലൈനുകൾ പുനസ്ഥാപിക്കാനും ജൽജീവൻമിഷനിൽ ഉൾപ്പെടുത്താനും പദ്ധതികൾ സമർപ്പിച്ചിട്ടുണ്ട്. യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റുമാരും എക്സിക്യുട്ടീവ് എൻജിനീയർമാരും പങ്കെടുത്തു.